അച്ഛന്റെ പുരാണപ്പെട്ടി

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) നാട്ടിന്‍പുറത്ത്‌ ചെറുപ്പകാലം ചിലവിട്ട അച്ഛനില്‍ നിന്ന് കിട്ടുന്ന ചെറുസംഭവങ്ങളും കഥകളും തട്ടിക്കൂട്ടി ഒരു ഭാഗത്ത്‌ സംഭരിച്ച്‌ വെക്കാനുള്ള ഒരു ശ്രമം ഈ ബ്ലോഗ്‌ വഴി നടത്തുന്നു.

Thursday, September 07, 2006

നോം പാര്‍ത്തോട്ടെ?

വെളിച്ചപ്പാട്‌ തുള്ളലുമായി ബന്ധപ്പെട്ട ഒരു സംഭവം കൂടി.

സാധാരണ തുള്ളല്‍ നിര്‍ത്തി ദേവീ ഭാവത്തില്‍ നിന്ന് മനുഷ്യാവസ്ഥയില്‍ എത്തുന്നതിന്‌ വെളിച്ചപ്പാട്‌ ഒരു ചോദ്യമുണ്ട്‌.

'നോം പാര്‍ത്തൊട്ടെ?' എന്ന്.
(അതായത്‌ തുള്ളല്‍ നിര്‍ത്തി വണ്ടി പാര്‍ക്ക്‌ ചെയ്യട്ടെ എന്ന്...)

പരമുനായരുടെ വീട്ടില്‍ തുള്ളല്‍ കഴിഞ്ഞ്‌ ഇതു പോലെ പാര്‍ക്കിങ്ങിനുള്ള അനുവാദം ചോദിച്ചു...

'നോം പാര്‍ത്തൊട്ടെ?'

ഇതിനെക്കുറിച്ച്‌ വല്ല്യ രൂപമില്ലാത്ത പരമുനായരുടെ മറുപടി..

'പാറുക്കുട്ടിയോട്‌ ചോദിച്ചോളൂ.. പാര്‍ത്തോളൂ..'

(ഭാര്യ പാറുക്കുട്ടിയാണല്ലോ തീരുമാനമെടുക്കേണ്ടത്‌...)