അച്ഛന്റെ പുരാണപ്പെട്ടി

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) നാട്ടിന്‍പുറത്ത്‌ ചെറുപ്പകാലം ചിലവിട്ട അച്ഛനില്‍ നിന്ന് കിട്ടുന്ന ചെറുസംഭവങ്ങളും കഥകളും തട്ടിക്കൂട്ടി ഒരു ഭാഗത്ത്‌ സംഭരിച്ച്‌ വെക്കാനുള്ള ഒരു ശ്രമം ഈ ബ്ലോഗ്‌ വഴി നടത്തുന്നു.

Wednesday, May 23, 2007

ഈ വൃച്ചം വൃച്ചമായാല്‍

കുറുക്കന്‍ കാട്ടിലൂടെ വെറുതേ ഇങ്ങനെ ഉലാത്തുമ്പോള്‍ എന്തോ ഒരു ചെടി കാലില്‍ ഒന്ന് തട്ടി....
കാല്‌ വല്ലതെ ചൊറിഞ്ഞുതുടങ്ങിയ കുറുക്കന്‍ 'ഇതെന്ത്‌ പണ്ടാരമാണടപ്പാ...' എന്ന് വിചാരിച്ചുകൊണ്ട്‌ നോക്കിയപ്പോള്‍ ഒരു ചെറിയ *തുമ്പച്ചെടി

കുറുക്കന്‌ അത്ഭുതം... ഇത്ര ചെറിയ ഒരു ചെടി...ഹോ എന്താ അതിന്റെ ഒരു എഫ്ഫക്റ്റ്‌...

"ഈ വൃച്ചം വൃച്ചമായാല്‍ ഈ ലോകം നഹി നഹി..."

കുറുക്കന്‍ പിറുപിറുത്തുകൊണ്ട്‌ നടന്നുപോയി.

(*തുമ്പച്ചെടി - ചൊറിയന്‍ തുമ്പ എന്നും അറിയപ്പെടുന്ന ഈ ചെടിയുടെ ഇല ദേഹത്ത്‌ മുട്ടിയാല്‍ നല്ല സുഖമാണ്‌... )

26 Comments:

Blogger സൂര്യോദയം said...

ചെറുപ്രായത്തില്‍ തന്നെ ഏതെങ്കിലും (ദോഷ) കാര്യങ്ങളില്‍ മികവ്‌ പുലര്‍ത്തുന്നവരെ കണ്ടാല്‍ ഈ ഡയലോഗ്‌ ഉത്തമം...

11:41 PM  
Blogger അഗ്രജന്‍ said...

അതിനാണ് മുളയിലേ നുള്ളണം എന്ന് പറയുന്നത് :)

11:44 PM  
Blogger സു | Su said...

സൂര്യോദയം, അങ്ങനത്തെ ചില ചൊറിയുന്ന വൃക്ഷങ്ങള്‍, ചുറ്റും ഉണ്ട്. ;). ചെടികള്‍ അല്ല.

11:58 PM  
Blogger വേണു venu said...

ഹാ..സൂര്യോദയം,
ആ സൈസു് ഒരില പറിച്ചു്, കൈ തുടച്ച ഒരു പാണ്ടി പറഞ്ഞതായി കേട്ടിട്ടുണ്ടു്. ഇന്ത മലയാളത്തിലെ പച്ചില പാണ്ടി കൈയ്യുക്കു് പിടിക്കാതു.:)

12:18 AM  
Anonymous Anonymous said...

അങ്ങനത്തെ ചില ചൊറിയുന്ന വൃക്ഷങ്ങള്‍, ചുറ്റും ഉണ്ട്. ;). ചെടികള്‍ അല്ല.

oru vriksham comment ittallo.

1:13 AM  
Blogger സാരംഗി said...

പണ്ട്, കളിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ ഊഞ്ഞാല്‍ പൊട്ടി ഞാന്‍ 'ചൊറിയണ'ക്കൂട്ടത്തില്‍ വീണുപോയിരുന്നു...എന്റമ്മേ..ആ ഓര്‍മ്മ പോലും ഭീകരം..കുറുക്കന്‍ അങ്ങനെ പറഞതില്‍ യാതൊരു തെറ്റുമില്ല...:)

1:36 AM  
Blogger sandoz said...

എന്ത്‌ സാരംഗി ചൊറിയണക്കൂട്ടത്തില്‍ വീണോ........................................................................പാവം ചൊറിയണം.

[ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ.....ഈ പാട്ട്‌ എനിക്ക്‌ ഭയങ്കര ഇഷ്ടാ]

1:44 AM  
Blogger SAJAN | സാജന്‍ said...

സാരംഗിയുടെ കമന്റ് വായിച്ചിട്ടിപ്പോ ചിരി വരുന്നു..:)

1:54 AM  
Blogger ഉണ്ണിക്കുട്ടന്‍ said...

പണ്ട് എന്‍.എസ്.എസ് ക്യമ്പില്‍ വച്ച് കാടു വെട്ടാന്‍ പോയപ്പോള്‍ ഇതു പോലെ ഒരു ചെടീയില്‍ തൊട്ട എല്ലാരും ചൊറിഞ്ഞു ചൊറിഞ്ഞു നടന്ന സംഭവം ഓര്‍ത്തു.

കൊള്ളാല്ലോ സാന്റോ ഒളിച്ചിരിന്നിട്ട് സ്ഥലം കൂടെ പറഞ്ഞു കൊടുത്തോ..? വള്ളിക്കുടിലില്‍ ചൊറിഞ്ഞണം ഉണ്ടോന്നു നോക്കണേ..

1:55 AM  
Blogger വല്യമ്മായി said...

പുരാണപ്പെട്ടിയിലെ സന്ദേശം നന്നായി,നഞ്ഞെന്തിനാ നാനാഴി?

2:01 AM  
Blogger സു | Su said...

സൂര്യോദയം :) ചിലര്‍ക്കൊക്കെ എപ്പോഴും ചൊറി ആയതുകൊണ്ടാണോ നട്ടെല്ല് നേരെ നില്‍ക്കാത്തത്? പാവം. ഓടിവന്നു. കമന്റ് ഇടാന്‍. ;)

2:07 AM  
Blogger തറവാടി said...

:)

2:20 AM  
Blogger സൂര്യോദയം said...

കണ്ണിമാങ്ങാപ്രായം പോലും ആകാത്ത ചില പെണ്‍കൊച്ചുങ്ങള്‍ (ആണ്‍കൊച്ചുങ്ങളും) ഫാഷന്‍ ഡ്രസ്സിങ്ങും മറ്റും നടത്തി വായില്‍ കൊള്ളാത്ത ഡയലോഗും പറഞ്ഞ്‌ അഹങ്കരിച്ച്‌ നടക്കുന്നകാണുമ്പോഴും അറിയാതെ പറഞ്ഞുപോകും...
"ഈ വൃച്ചം വൃച്ചമായാല്‍....' :-)

2:24 AM  
Anonymous ചൊറിയാന്‍ വേണ്ടിമാത്രം ജനിച്ച വര്‍മ്മ. said...

ആഹാ,
മഹാവൃക്ഷം ഓടിവന്നോ.
അതാ പറയുന്നത്‌,ചൊറിയുന്ന കമന്റുകള്‍ ഇട്ടാല്‍ തിരിച്ചും ചൊറിയല്‍ ഉണ്ടാകുമെന്ന്.

3:27 AM  
Anonymous വീണ്ടും പിന്മൊഴിയില്‍ വരാന്‍ ചൊറിയുന്ന വര്‍മ്മ said...

മഹാവൃക്ഷത്തിന്‌ ചൊറിച്ചില്‍ ഏറ്റല്ലേ.
അതാ പറയുന്നത്‌,ചൊറിഞ്ഞാല്‍ തിരിച്ചും ചൊറിയാന്‍ ആളുണ്ടെന്ന്.വടവൃക്ഷമാണെന്നും പറഞ്ഞ്‌ നാട്ടുകാരെ മുഴുവന്‍ പുച്ചത്തോടെ കണ്ടാല്‍ ഒരു ഡോഗും വില വയ്ക്കില്ല.ഇപ്പോള്‍ തന്നെ ഗതി അധോഗതി ആയി.

4:33 AM  
Anonymous വര്‍മ്മ പിന്മൊഴീല്‍ വന്നില്ലേല്‍ ദേ പിടിച്ചോ ശര്‍മ്മ said...

മഹാവൃക്ഷത്തിന്‌ ചൊറിച്ചില്‍ ഏറ്റല്ലേ.
അതാ പറയുന്നത്‌,ചൊറിഞ്ഞാല്‍ തിരിച്ചും ചൊറിയാന്‍ ആളുണ്ടെന്ന്.വടവൃക്ഷമാണെന്നും പറഞ്ഞ്‌ നാട്ടുകാരെ മുഴുവന്‍ പുച്ചത്തോടെ കണ്ടാല്‍ ഒരു ഡോഗും വില വയ്ക്കില്ല.ഇപ്പോള്‍ തന്നെ ഗതി അധോഗതി ആയി.

4:42 AM  
Blogger സൂര്യോദയം said...

വര്‍മ്മേ.... വിട്ടുകള.... സീരിയസ്സാക്കല്ലേ.... :-)
ഇവിടെക്കിടന്ന് അലമ്പുണ്ടാക്കല്ലേ.... പ്ലീസ്‌... :-)

5:19 AM  
Blogger സു | Su said...

:)

5:31 AM  
Blogger ലുട്ടാപ്പി !!! said...

അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും, പക്ഷേ വടവൃക്ഷങ്ങളു ചൊറിഞ്ഞിട്ടും അറിയുന്നില്ല.

ആരെങ്കിലും വെട്ടി താഴെയിടാന്‍ പ്രാര്‍ത്ഥിക്കാം ഇജാതി നാണംകെട്ട ഉപദ്രവകാരികളായ വൃക്ഷങ്ങളെ

5:45 AM  
Blogger അരീക്കോടന്‍ said...

:)

5:47 AM  
Anonymous സാരംഗി said...

സാന്റോസേ....അന്നെ ഞാന്‍ എടുത്തോളാം ട്ടോ (ഫിലോമിന സ്റ്റൈല്‍)

7:57 AM  
Blogger Sapna Anu B. George said...

ഞാനും അതുതന്നെ പറയു” ഇവനൊക്കെ വളന്നാല്‍ പിന്നെ നമ്മള്‍ ‘നഹി നഹി”

11:55 AM  
Blogger ചുള്ളന്റെ ലോകം said...

സാന്റോസേ വടികൊദുത്ത്‌ അടി വാങ്ങി അല്ലേ...
ഇപ്പൊ മനസിലായൊ

12:13 PM  
Blogger sandoz said...

എന്തു പറ്റി ചുള്ളാ....
ഇവിടെ എന്നെ ആരാ തല്ലീത്‌....
എനിക്കൊന്നും മനസിലായില്ലലോ.....

12:20 PM  
Anonymous Anonymous said...

തുമ്പ അല്ല. തൂവ. കടിയന്തൂവ, ചൊറിയന്തൂവ എന്നൊക്കെ അപരനാമധേയം.
-എഴുത്തന്‍

9:39 AM  
Blogger നിരക്ഷരന്‍ said...

കുറുക്കന്‍ ഹിന്ദിക്കാരനായിരുന്നോ ? :)

10:26 PM  

Post a Comment

Links to this post:

Create a Link

<< Home