വെളിച്ചപ്പാടിന്റെ ഉള്‍വിളി
ഒരു നാട്ടിന്‍ പുറം...
ഒരു ഉത്സവകാലത്ത് വെളിച്ചപ്പാടും പരിവാരങ്ങളും ചെണ്ടകൊട്ടും തുള്ളലുമായി വീടുകള്‍ തോറും കയറി അമ്പലത്തിലെ വഴിപാടായ പറ നിറയ്ക്കല്‍ പരിപാടിയില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നു.
അങ്ങനെ തുള്ളി തുള്ളി തിരികെ അമ്പലത്തിന്നടുത്തുള്ള വീട്ടിലേക്ക് നടക്കുന്നതിനിടയിലാണ് വെളിച്ചപ്പാടിന് ഒരു ഉള്‍വിളി വന്നത്.
'ഉള്‍വിളി' എന്ന് വച്ചാല്‍ ഈ വയറിന്റെ ഉള്ളില്‍ നിന്ന് ഒരു തരം വേദനയും കത്തിക്കാളലും... സംഭവം റിലീസാവാന്‍ വെമ്പിക്കൊണ്ട് നില്‍ക്കുകയാണെന്ന് വെളിച്ചപ്പാടിന് പെട്ടെന്ന് പിടികിട്ടി.
"ദേവീ.... കാലത്ത് കുഞ്ഞമ്പുവിന്റെ ചായക്കടയില്‍ നിന്ന് കഴിച്ച പരിപ്പുവട ചതിച്ചോ......" എന്ന് ഒരു വിളി. അതില്‍ 'ദേവീ...' എന്നത് മാത്രമേ മറ്റുള്ളവര്‍ ശരിയ്ക്ക് കേട്ടുള്ളൂ.
തുള്ളും തോറും ആ ഫീലിംഗ് ഇങ്ങനെ താഴെക്ക് ഇറങ്ങി ഇറങ്ങി വരികയും ചെയ്യുന്നു. തുള്ളിയും നടന്നും നീങ്ങിക്കൊണ്ട് ഇങ്ങനെ ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ പെട്ടുഴലുമ്പോഴാണ് അമ്പലക്കുളത്തിന്നരികെ എത്തിയത്. പിന്നെ ഒന്നും ആലോചിച്ചില്ല...
'ദേവീ....' എന്ന് ആര്‍ത്ത് വിളിച്ചുകൊണ്ട് ഒരു കയ്യില്‍ വാളും പിടിച്ചുകൊണ്ട് ഒരൊറ്റ ചാട്ടം....വെള്ളത്തില്‍ ലാന്റ് ചെയ്ത് താഴെയെത്തിയപ്പോഴാണ് വാള്‍ ഏതോ ഒരു ലോഹത്തില്‍ തട്ടിയപോലെ തോന്നി.
കാര്യസാധ്യവും കഴിഞ്ഞ് കരയ്ക്ക് കയറിയിട്ട് മുടി ഒന്ന് മാടി ഒതുക്കിക്കൊണ്ട് ഉള്‍വിളി അറിയിച്ചു..
'ദേവി എല്ലാം അറിയണ്‌ണ്ട്.... നാളെ രാവിലെ കുളത്തില്‍ ഒരാളെ ഇറക്കി ഒന്ന് നോക്കണം....'
പിന്നീട് ആളെ വിളിച്ച് കുളത്തില്‍ ഇറക്കി മുങ്ങിത്തപ്പിയപ്പോഴല്ലെ സംഭവം പിടികിട്ടിയത്. കുറേ നാള്‍ മുന്‍പ് അമ്പലത്തില്‍ നിന്ന് മോഷണം പോയ വലിയ ഒരു ഉറുളി കുളത്തിന്നടിയില്‍ കിടക്കുന്നു.
അങ്ങനെ വെളിച്ചപ്പട് തന്റെ ഉള്‍വിളി ബഹുകേമമാക്കി.
7 Comments:
അച്ഛന്റെ പുരാണപ്പെട്ടിയില്‍ നിന്ന് അടുത്ത ഒരു സംഭവം റിലീസ് ചെയ്യുന്നു.
ഹാഹാ...സൂര്യോദയം പുരാണപ്പെട്ടിയിലെ ഉള്‍വിളിയും ഇഷ്ടപ്പെട്ടു.
വേണൂ... പുരാണപ്പെട്ടിയിലെ ഈ ഏടും ഇഷ്ടപ്പെട്ടു എന്നറിയിച്ചതിന് നന്ദി.
Edu...ishtamaeee...uruliyum
ഓരോ ഉള്‍വിളിയുണ്ടാക്കുന്ന പ്രശ്നങ്ങളേ..
ദേവീ..
ഞാനീ പോസ്റ്റുകള്‍ ഇപ്പോഴാണ് കണ്ടത്.... വരാന്‍ വൈകി... പക്ഷെ ഇഷ്ടമായി... ഇനിയും എഴുതൂ.
പുരാണപ്പെട്ടിയിലെ കഥകളൊക്കെ വായിക്കാന്‍ വൈകി. ഇനിയും തുറക്കൂ ഈ പെട്ടി വല്ലപ്പോഴുമൊക്കെ.
Post a Comment
<< Home