നോം പാര്‍ത്തോട്ടെ?
വെളിച്ചപ്പാട് തുള്ളലുമായി ബന്ധപ്പെട്ട ഒരു സംഭവം കൂടി.
സാധാരണ തുള്ളല്‍ നിര്‍ത്തി ദേവീ ഭാവത്തില്‍ നിന്ന് മനുഷ്യാവസ്ഥയില്‍ എത്തുന്നതിന് വെളിച്ചപ്പാട് ഒരു ചോദ്യമുണ്ട്.
'നോം പാര്‍ത്തൊട്ടെ?' എന്ന്.
(അതായത് തുള്ളല്‍ നിര്‍ത്തി വണ്ടി പാര്‍ക്ക് ചെയ്യട്ടെ എന്ന്...)
പരമുനായരുടെ വീട്ടില്‍ തുള്ളല്‍ കഴിഞ്ഞ് ഇതു പോലെ പാര്‍ക്കിങ്ങിനുള്ള അനുവാദം ചോദിച്ചു...
'നോം പാര്‍ത്തൊട്ടെ?'
ഇതിനെക്കുറിച്ച് വല്ല്യ രൂപമില്ലാത്ത പരമുനായരുടെ മറുപടി..
'പാറുക്കുട്ടിയോട് ചോദിച്ചോളൂ.. പാര്‍ത്തോളൂ..'
(ഭാര്യ പാറുക്കുട്ടിയാണല്ലോ തീരുമാനമെടുക്കേണ്ടത്...)
10 Comments:
അച്ഛന്റെ പുരാണപ്പെട്ടിയില്‍ നിന്ന് ഒരു ഏട് കൂടി.
വെളിച്ചപ്പാട് തുള്ളല്‍ നിര്‍ത്തി പാര്‍ക്ക് ചെയ്യുന്ന ഒരു സംഭവം.
എന്നിട്ട് പാറുക്കുട്ടി സമ്മതിച്ചോ
പിന്നല്ലാതെ... പാറുക്കുട്ടി സമ്മതിക്കാതെ വയ്യല്ലോ... ഈ മണികിലുക്കവും തുള്ളലും ഒന്ന് നിന്നു കിട്ടാന്‍ ആര്‍ക്കാ കൊതിയില്ലാത്തത്..
പോസ്റ്റുകള്‍ എല്ലാം നന്നായിരുന്നു.അല്പം കൂടി നറ്മ്മത്തിന്‍റെ മേമ്പൊടികള്‍ ആകാമെന്നു തോന്നുന്നു.
വേണു
പാര്‍ത്തോട്ടെ എന്നാല്‍ താമസിച്ചോട്ടെ എന്നും അര്‍ത്ഥമില്ലേ?
അഭിപ്രായത്തിന് നന്ദി വേണു... വളരെ ചെറിയ സംഭവങ്ങളായതിനാല്‍ നേരെ തന്നെ അവതരിപ്പിക്കുകയാണ്. ഇത്തിരി നീണ്ട സംഭവങ്ങളെ എന്റെ മറ്റൊരു ബ്ലോഗ്ഗിലാണ് ഇടാറ് (http://sooryodayamdiary.blogspot.com/)
ദില്‍ബൂ... താമസിച്ചോട്ടെ എന്ന് അര്‍ഥമുണ്ട്.. അതാണല്ലോ പരമുനായര്‍ പാറുക്കുട്ടിയോട് അനുവാദം ചോദിച്ചോളാന്‍ പറഞ്ഞത് :-)
ദില്‍ബൂ സൂക്ഷിച്ചു വായിച്ചപ്പോ സ്വല്പം അശ്ലീലം മണത്തൂല്ലേ ;) എനിക്കും.
ഞാന്‍ പെരിങ്ങോടന്റെ കമന്റില്‍ "അശ്ലീലം" എന്നു കണ്ടു വന്നതാ..
ഇളിബ്യനായി എന്നു പറഞ്ഞാ മതി
എന്തൊക്കെയായാലും സംഗതി നമ്പര്‍ ആണ്‍ട്ടാ..
ഹ ഹ ഹ ... അത് കൊള്ളാം.
വെളിച്ചപാടിന്റെ ചോദ്യവും, പരമുനായരുടെ ഉത്തരവും നന്നായി.....
പാവം പാറുക്കുട്ടി കണവന്‍ പറഞ്ഞതല്ലേന്നു കരുതി പാര്‍പ്പിച്ചുവോ ആവോ?
Post a Comment
<< Home