ശാസ്താം പാട്ടും കളവും
നാട്ടിന്‍പുറത്ത് പണ്ട് വീടുകളില്‍ ശാസ്താം പാട്ട് നടത്തുമ്പൊള്‍ ആ പ്രദേശത്തുള്ളവരെല്ലാം ആ വീട്ടില്‍ ഹാജറായിരിക്കും.
ഈ ശാസ്താം പാട്ടുകാരും കള്ളന്മാരും തമ്മില്‍ വളരെ ക്ലോസ് റിലേഷന്‍ഷിപ്പും നല്ല ടീം വര്‍ക്കും ആയിരുന്നത്രെ.
കള്ളന്മാര്‍ എന്നു പറഞ്ഞാല്‍ അത്ര വല്ല്യ കേമന്മരുമൊന്നുമല്ല. ചക്ക, മാങ്ങ തുടങ്ങിയ ഐറ്റംസ് ആണ് മോഷണം.
ഒരിക്കല്‍ ശാസ്താം പാട്ട് നടക്കുമ്പൊള്‍ കള്ളന്‍ ശങ്കരന്‍ ചക്കയിടാന്‍ പ്ലാവില്‍ കയറി.
പാട്ടുകാരന്‍ നോക്കിയപ്പോള്‍ നിലാവിന്റെ വെളിച്ചത്തില്‍ കള്ളന്റെ നിഴല്‍ പന്തലില്‍ വീഴുന്നു.
ഉടനെ പാട്ടിന്നിടയില്‍ പുള്ളി ലിറിക്സ് എഡിറ്റ് ചെയ്ത് കാച്ചി..
'പന്തലില്‍ നിഴല്‍ വീഴുന്നു ശങ്കരാ...' (ഇരിപ്പ് അഡ്ജസ്റ്റ് ചെയ്യാനുള്ള സിഗ്നല്‍)
ഉടനെ അടുത്ത വരിയും...
'ഇട്ടോളിന്‍ കുരവ മങ്കമാരേ...'
(കുരവയിടലും ചക്കയിടലും ടൈമിംഗ് ഫിക്സ്ഡ്)
2 Comments:
അച്ഛന്റെ പുരാണപ്പെട്ടിയിലെ അടുത്ത ഐറ്റം റിലീസ് ചെയ്യുന്നു.
ശാസ്താം പാട്ട് കാരും ചെറുകിട കള്ളന്മരും തമ്മിലുള്ള ടീവര്‍ക്ക്...
kollalo parpadi
Post a Comment
<< Home