വെളിച്ചപ്പാട്
പണ്ട് അന്നനാട് അമ്പലത്തില്‍ പറയെടുപ്പോടനുബദ്ധിച്ച് വെളിച്ചപ്പാട് ഓരോ വീട്ടിലും എത്തുമ്പോള്‍ തുള്ളിക്കൊണ്ട് ദേവീഭാഷയില്‍ അരുളപ്പാടുകളുണ്ട്...
'ഹും...എല്ലാം ശരിയാവും... ദേവി എല്ലാം കാണണിണ്ട്... ഉം...' എന്നൊക്കെ...
ഒരിക്കല്‍ വെളിച്ചപ്പാട് തുള്ളിക്കൊണ്ട് നില്‍ക്കുമ്പോള്‍ ഒരു നായ കുരച്ചുകൊണ്ട് വന്നു.
വെളിച്ചപ്പടിന്റെ അരമണിയുടെ കിലുക്കവും വേഷഭൂഷാതികളും തുള്ളലും കണ്ട് അടുക്കാന്‍ നായക്ക് പേടി.
നായയുടെ കുര കണ്ട് മുന്‍പോട്ട് പോകാന്‍ വെളിച്ചപ്പാടിനും പേടി.
തുള്ളിക്കൊണ്ട് വെളിച്ചപ്പാട് മൊഴിഞ്ഞു....
'നാല്‍ക്കാലിയെ ബന്ധിക്കണോ.... അതോ.. നോം വൈക്കോല്‍തുറൂല്‍ കേറണോ?...'
6 Comments:
നാട്ടിന്‍പുറത്ത് ചെറുപ്പകാലം ചിലവിട്ട അച്ഛനില്‍ നിന്ന് കിട്ടുന്ന ചെറുസംഭവങ്ങളും കഥകളും തട്ടിക്കൂട്ടി ഒരു ഭാഗത്ത് സംഭരിച്ച് വെക്കാനുള്ള ഒരു ശ്രമം ഈ ബ്ലോഗ് വഴി നടത്തുന്നു.
വെളിച്ചപ്പാടിന്റെ ദേവീഭാഷ
നല്ല സംരംഭം. നടക്കാതെ പോയ ആഗ്രഹങ്ങളിലൊന്നാണിത്.
nalla thani naaTan thamaaSakaL
ഇത് കൊള്ളാല്ലോ ഗഡീ
ജയരാജിന്‍റെ തിളക്കത്തിലും ഉണ്ട് ഇതുപോലൊരു വെളിച്ചപ്പാട്... :)
ഈ അന്നനാട് ക്ഷേത്രം ശാസ്താവിന്റെ അംബലമല്ലേ? ആവിടെയും ഉന്ടൊ വെളിച്ചപ്പാട്?
Post a Comment
<< Home