അച്ഛന്റെ പുരാണപ്പെട്ടി

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) നാട്ടിന്‍പുറത്ത്‌ ചെറുപ്പകാലം ചിലവിട്ട അച്ഛനില്‍ നിന്ന് കിട്ടുന്ന ചെറുസംഭവങ്ങളും കഥകളും തട്ടിക്കൂട്ടി ഒരു ഭാഗത്ത്‌ സംഭരിച്ച്‌ വെക്കാനുള്ള ഒരു ശ്രമം ഈ ബ്ലോഗ്‌ വഴി നടത്തുന്നു.

Wednesday, October 25, 2006

അതിഥി

പണ്ട്‌ പണ്ട്‌ നടന്ന ഒരു കഥ...

ഒരു വീട്ടില്‍ അന്ന് ഉച്ചയൂണിന്‌ അണ്ണാനിറച്ചി കറി വച്ച്‌ റെഡിയാക്കി വച്ചിരിക്കുകയാരിരുന്നു. ആ സമയം അത്ര അടുപ്പമില്ലാത്ത ഒരു അതിഥി വീട്ടിലെത്തി. ഊണ്‌ കൊടുക്കാതെ തരമില്ലല്ലോ... പക്ഷെ അണ്ണാനിറച്ചി കൊടുക്കാന്‍ തികയുകയുമില്ല, താല്‍പര്യവുമില്ല.

വീട്ടുകാരന്‍ ഭാര്യയോട്‌ അതിഥിയായി എത്തിയ ആള്‍ക്ക്‌ മനസ്സിലാവാത്ത തരത്തില്‍ പറഞ്ഞു.

'ആറട്ടണ്ണാന്‍ ആറുമാസം' (അതായത്‌ അണ്ണാനിറച്ചി കുറേ സമയം ഇരുന്ന് ചൂട്‌ ആറട്ടെ എന്ന്... കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഇയാള്‍ പോയിക്കഴിഞ്ഞിട്ട്‌ തട്ടാം എന്ന്)

ഇത്‌ കേട്ട്‌ സംഗതി പിടികിട്ടിയ അതിഥിയുടെ കമന്റ്‌..

'ഊന്നട്ടെ പൃഷ്ഠം ഒരു കൊല്ലം..' (അതിലും കൂടുതല്‍ സമയം തന്റെ ഇരിപ്പ്‌ തുടരും എന്ന്....അതായത്‌, ഇത്‌ കഴിച്ചിട്ടേ ഞാന്‍ ഇവിടുന്ന് എഴുന്നേല്‍ക്കൂ എന്ന്)

6 Comments:

Blogger സൂര്യോദയം said...

അച്ഛന്റെ പുരാണപ്പെട്ടിയില്‍ നിന്ന് ഒന്നു കൂടി....

1:22 AM  
Blogger ശ്രീജിത്ത്‌ കെ said...

ശ്ലോകത്തില്‍ സംസാ‍രിക്കുന്ന അതിഥിയും ആതിഥേയനും, കൊള്ളാമല്ലോ വീഡിയോണ്‍

2:40 AM  
Blogger വേണു venu said...

നോം പാര്‍ത്തോട്ടെ? യ്ക്കു ശേഷം പുരാണപ്പെട്ടിയില്‍നിന്നു വന്ന ഈ വിത്തും കൊള്ളാം ശ്ലോകം മനസ്സിലാക്കി എല്ലാ കാര്യങ്ങളും ‍ കൊണ്ട്ണ്ടു പോകുന്ന ആ വീട്ടുകാരിക്കൊരു നൂറുമാര്‍ക്കു്.

3:13 AM  
Blogger Kiranz..!! said...

എന്നാലും അണ്ണാനെ കറിവച്ചടിക്കുന്ന ടീംസ് ഒക്കെ ഉണ്ടെന്നറിയുന്നതാദ്യം തന്നെ.

3:31 AM  
Blogger അരവിശിവ. said...

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ബുക്കു വായിച്ച പ്രതീതി..കലക്കി..പുരാണപ്പെട്ടി ഇടയ്ക്കിടയ്ക്ക് തുറന്നോളൂ...

6:15 AM  
Blogger മുസാഫിര്‍ said...

ഹ ഹ , വിരുന്നുകാരനും കൊള്ളാം വീട്ടുകാരനും കൊള്ളാം,

11:16 PM  

Post a Comment

Links to this post:

Create a Link

<< Home