അച്ഛന്റെ പുരാണപ്പെട്ടി

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) നാട്ടിന്‍പുറത്ത്‌ ചെറുപ്പകാലം ചിലവിട്ട അച്ഛനില്‍ നിന്ന് കിട്ടുന്ന ചെറുസംഭവങ്ങളും കഥകളും തട്ടിക്കൂട്ടി ഒരു ഭാഗത്ത്‌ സംഭരിച്ച്‌ വെക്കാനുള്ള ഒരു ശ്രമം ഈ ബ്ലോഗ്‌ വഴി നടത്തുന്നു.

Monday, May 21, 2007

ഉള്ളത്‌ പറഞ്ഞാല്‍

വാസുക്കുട്ടന്‍ കരഞ്ഞുകൊണ്ട്‌ വരുന്നകണ്ട്‌ അമ്മായി ചോദിച്ചു.

"എന്താടാ വസ്വേ..... എന്തുപറ്റീ... നീയെന്തിനാ കരയുന്നത്‌?"

"എന്നെ വീട്ടില്‍ നിന്ന് പുറത്താക്കി...." കരഞ്ഞുകൊണ്ട്‌ വാസുക്കുട്ടന്‍ പറഞ്ഞു.

"അതെന്തിനാ???" അമ്മായിയുടെ ചോദ്യം.

"ഉള്ളത്‌ പറഞ്ഞതിനാ....ങും ഹും..." വാസുക്കുട്ടന്‍ കരച്ചില്‍ തുടര്‍ന്നു.

"ഉള്ളത്‌ പറഞ്ഞതിന്‌ വീട്ടില്‍ നിന്ന് പുറത്താക്കേ... എന്തായിത്‌.... നീ വിഷമിക്കണ്ടടാ... നിനക്ക്‌ എന്റെ കൂടെ കഴിയാം..." അമ്മായി ആശ്വസിപ്പിച്ചു."കൈ കഴുകി വാ... ചോറ്‌ തരാം..." ഇതും പറഞ്ഞ്‌ അമ്മായി ചോറ്‌ എടുക്കാന്‍ അടുക്കളയിലേയ്ക്ക്‌ പോയി.

വാസുക്കുട്ടന്‍ ഊണ്‌ കഴിയ്ക്കാന്‍ ഇരുന്നു. കുറച്ച്‌ കഴിഞ്ഞ്‌ വാസുക്കുട്ടന്‍ പറഞ്ഞു...

"ഒറ്റക്കണ്ണി അമ്മായീ... ഇത്തിരിക്കൂടി ചോറ്‌ വിളമ്പിയേ..."

ഇത്‌ കേട്ടതും അമ്മായി...

"ഛീ... കടക്കടാ നായേ പുറത്ത്‌..."

4 Comments:

Blogger സൂര്യോദയം said...

ഉള്ളതാണെങ്കിലും പറയുന്നതിനും വേണം ഒരു ഇത്‌... പുരാണപ്പെട്ടിയില്‍ നിന്ന്...

2:32 AM  
Blogger തറവാടി said...

സൂര്യോദയം

സത്യം പറഞ്ഞാല്‍ എല്ലാവര്‍ക്കും
ഇതേ അനുഭവം

നന്നായി :)

2:54 AM  
Blogger Joshua said...

Hey, so nice to have found this blog of yours, so interesting. I sure hope and wish that you take courage enough to pay me a visit in my PALAVROSSAVRVS REX!, and plus get some surprise. My blog is also so cool!

6:46 AM  
Blogger നിരക്ഷരന്‍ said...

ഹ ഹ...വേദനിപ്പിക്കുന്ന സത്യങ്ങള്‍ പറയരുതെന്ന് കേട്ടിട്ടുണ്ട്. ഉള്ളത് പറയുമ്പോഴും അതു തന്നെ സത്യം അല്ലേ ?

10:28 PM  

Post a Comment

Links to this post:

Create a Link

<< Home