രണ്ടാനമ്മ
രണ്ടാനമ്മ അടുക്കളപ്പുറത്ത് മകന് ചോറ് വിളമ്പിക്കൊടുത്തു.
ഭര്‍ത്താവിന് ഊണ് മേശയില്‍ ചോറ് വിളമ്പിക്കഴിഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു...
"മോന്‍ എന്ത്യേ.... അവന് ചോറ് കൊടുത്തോ???"
"ഉവ്വല്ലോ... അവന്‍ അപ്പുറത്ത് ഇരുന്ന് കഴിയ്ക്കുന്നുണ്ട്.."
അത് കേട്ട് അച്ഛന്‍ മകനോട്.. "മോനേ... ആ ചോറും എടുത്ത് ഇങ്ങോട്ട് വാ... ഇവിടെ ഇരുന്ന് കഴിയ്ക്കാം.."
"ഇല്ല അച്ഛാ... എടുത്തിട്ട് പൊങ്ങുന്നില്ലാ..."
ഇതു കേട്ട് അയാള്‍ക്ക് തന്റെ ഭാര്യയോട് വളരെ സ്നേഹം തോന്നി... എത്ര നല്ലവള്‍... രണ്ടാനമ്മയാണെങ്കിലും അവന് നിറയെ ചോറ് വിളമ്പിക്കൊടുത്തിരിയ്ക്കുന്നതിനാല്‍ അവന് അത് എടുത്ത് പൊന്തിച്ച് ഇവിടെ വരെ വരാന്‍ പോലും പറ്റുന്നില്ല.
എഴുന്നേറ്റ് ചെന്ന് അപ്പുറത്ത് നോക്കിയപ്പോഴല്ലേ സ്നേഹം മനസ്സിലായത്...
ഒരു അമ്മിക്കല്ലും അതിന്റെ മുകളില്‍ വളരെ കുറച്ച് ചോറും വിതറി ഇട്ടിട്ടുണ്ട്.
Labels: mother2
8 Comments:
കുറേക്കാലത്തിനുശേഷം അച്ഛന്റെ പുരാണപ്പെട്ടി ഒന്നുകൂടി തുറക്കുന്നു...
സൂര്യോദയം.. നല്ല കഥ..ഈ നുറുങ്ങു കഥ
വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു
സൂര്യോ... നുറുങ്ങ് കഥ ഇഷ്ടായി. പുരാണപ്പെട്ടി ഇനിയും തുറക്കൂ
സാജന്‍, സാലിം... കഥ ഇഷ്ടപ്പെട്ടെന്ന് അറിയിച്ചതിന് നന്ദി.
:)
-സങ്കുചിതന്‍
അച്ഛന്റെ പുരാണപ്പെട്ടിയും മകന്റെ അമ്മിക്കുട്ടിയും..
കൊള്ളാം.;)
:)
കൊള്ളാം ഇഷ്ടായി.
Post a Comment
<< Home