അച്ഛന്റെ പുരാണപ്പെട്ടി

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) നാട്ടിന്‍പുറത്ത്‌ ചെറുപ്പകാലം ചിലവിട്ട അച്ഛനില്‍ നിന്ന് കിട്ടുന്ന ചെറുസംഭവങ്ങളും കഥകളും തട്ടിക്കൂട്ടി ഒരു ഭാഗത്ത്‌ സംഭരിച്ച്‌ വെക്കാനുള്ള ഒരു ശ്രമം ഈ ബ്ലോഗ്‌ വഴി നടത്തുന്നു.

Wednesday, August 29, 2007

പിശുക്ക്‌ പഠനം

ഒരു വിധം തരക്കേടില്ലാത്ത പിശുക്കനായ ചാക്കോ മാഷിന്‌ ആസ്ഥാന പിശുക്കനായ കുറുപ്പിന്റെ അടുത്ത്‌ അല്‍പം പിശുക്ക്‌ പഠിക്കണമെന്ന് മോഹം.

ഒരു ദിവസം സന്ധ്യ കഴിഞ്ഞ സമയം... ചാക്കോ മാഷ്‌ കുറുപ്പിന്റെ വീട്ടിലെത്തി.

രണ്ടു പേരും വല്ല്യ ഉത്സാഹത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു.

ഇതിന്നിടയില്‍ കുറുപ്പ്‌ തിണ്ണയില്‍ കത്തിച്ച്‌ വച്ചിരുന്നു മണ്ണെണ്ണ വിളക്ക്‌ ഊതിക്കെടുത്തി. "സംസാരിക്കാനെന്തിനാ വെളിച്ചം അല്ലേ??" എന്നൊരു ഡയലോഗും..

രണ്ടുപേരും സംസാരം തുടര്‍ന്ന് പോകാന്‍ നേരമായപ്പോഴെയ്ക്ക്‌ കുറുപ്പ്‌ വിളക്ക്‌ വീണ്ടും കൊളുത്താന്‍ തുടങ്ങി.

"അയ്യോ.. കുറുപ്പേ ഒരു മിനിട്ട്‌.. വിളക്ക്‌ കൊളുത്തല്ലേ...." ചാക്കോ മാഷ്‌ വെപ്രാളപ്പെട്ട്‌ പറഞ്ഞു.

"അതെന്താടോ??? തനിയ്ക്ക്‌ ഇറങ്ങുമ്പോള്‍ വെളിച്ചം കാണേണ്ടേ?" കുറുപ്പിന്‌ സംശയം..

"അതല്ല.. ഇരുട്ടത്തിരിയ്ക്കുമ്പോള്‍ മുണ്ട്‌ എന്തിനാന്ന് വച്ച്‌ ഞാനത്‌ അഴിച്ച്‌ മടക്കി കയ്യില്‍ വച്ചിരിക്ക്യാ.. ഞാനതൊന്ന് ഉടുത്തോട്ടെ..." ചാക്കോ മാഷുടെ മറുപടി.